292408650_409023367918256_7542025801225845134_n

മഴയത്ത് വാഹനം തെന്നി നീങ്ങുന്ന ഹൈഡ്രോപ്ലെയിനിങ്

292408650_409023367918256_7542025801225845134_n
മഴയത്ത് വാഹനം തെന്നി നീങ്ങുന്ന ഹൈഡ്രോപ്ലെയിനിങ്

നിരത്തുകളിൽ വാഹനത്തിന്റെ മുന്നോട്ടുള്ള കുതിപ്പും (Traction) ബ്രേക്കിങ്ങും സ്‌റ്റീയറിങ് ആക്‌ഷനുകളുമെല്ലാം വാഹനത്തിലെ യന്ത്രഭാഗങ്ങളുടെ പ്രവർത്തനം മൂലമാണെങ്കിലും വാഹനം റോഡിലൂടെ കൃത്യമായി ചലിക്കുന്നത് ടയറും റോഡും തമ്മിലുള്ള ഘർഷണം മൂലമാണ് (ഓർക്കുക, മിനുസമുള്ള തറയിൽ എണ്ണ ഒഴിച്ചാൽ നമുക്ക് നടക്കാൻ പോലും കഴിയാത്തതും ഈ ഘർഷണത്തിന്റെ അഭാവമാണ്).
വെള്ളം കെട്ടി നിൽക്കുന്ന റോഡിൽ വേഗത്തിൽ വാഹനം ഓടിക്കുമ്പോൾ ടയറിന്റെ പമ്പിങ് ആക്‌ഷൻ മൂലം ടയറിനു താഴെ വെള്ളത്തിന്റെ ഒരു പാളി രൂപപ്പെടുന്നു. സാധാരണ ഗതിയിൽ ടയർ റോഡിൽ സ്പർശിക്കുന്നിടത്തെ ജലം ടയറിന്റെ ത്രെഡിന്റെ സഹായത്തോടെ (Impeller action) ചാലുകളിൽ കൂടി (Spill way)പമ്പ് ചെയ്ത് കളഞ്ഞ്, ടയറും റോഡും തമ്മിലുള്ള കോൺടാക്ട് നിലനിർത്തും എന്നാൽ ടയറിന്റെ വേഗം (Peripheral speed) കൂടുന്തോറും പമ്പ് ചെയ്ത് പുറന്തള്ളാൻ കഴിയുന്ന അളവിനേക്കാൾ കൂടുതൽ വെള്ളം ടയറിനും റോഡിനും ഇടയിലേക്ക് അതിമർദ്ദത്തിൽ ട്രാപ് ചെയ്യപ്പെടുകയും വെള്ളം കംപ്രസിബിൾ അല്ലാത്തതുകൊണ്ടു തന്നെ ഈ മർദ്ദം മൂലം ടയർ റോഡിൽനിന്ന് ഉയരുകയും ചെയ്യും.
അങ്ങിനെ ടയറിന്റെയും റോഡിന്റെയും ബന്ധം വിച്ഛേദിക്കുന്ന അത്യന്തം അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്ലെയിനിങ് അഥവാ അക്വാപ്ലെയിനിങ്.
റോഡും ടയറുമായുള്ള സമ്പർക്കം വേർപെടുന്നതോടു കൂടി ബ്രേക്കിന്റെയും സ്റ്റിയറിങ്ങിന്റെയും ആക്സിലറേറ്ററിന്റെയും പ്രവർത്തനം സാദ്ധ്യമല്ലാതെ വരികയും വാഹനത്തിന്റെ നിയന്ത്രണം പൂർണമായും ഡ്രൈവർക്കു നഷ്ടമാകുകയും ചെയ്യും. അത് വാഹനം നിയന്ത്രണം നഷ്ടപ്പെട്ടു തെന്നി മറിയാൻ ഇടയാക്കും.
വാഹനത്തിന്റെ വേഗം വർധിക്കുന്നതോടെ ഹൈഡ്രോപ്ലെയിനിങ് സാധ്യതയും കൂടുന്നു. മാത്രമല്ല ടയർ തേയ്മാനം മൂലം ടയറിന്റെ സ്പിൽവേയുടെ കനം (groove) കുറയുന്നതോടെ പമ്പിങ് കപ്പാസിറ്റി കുറയുന്നതും അക്വാപ്ലെയിനിങ്ങിനു കാരണമാകും.
ത്രെഡ് ഡിസൈൻ അനുസരിച്ചും വാഹനത്തിന്റെ തൂക്കം കൂടുന്നതനുസരിച്ചും ഹൈഡ്രോപ്ലെയിനിങ്ങിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാം.
ഹൈഡ്രോപ്ലെയിനിങ്ങിനെ ബാധിക്കുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്.
∙ വേഗത- ഇതു തന്നെയാണ് ഏറ്റവും പ്രധാന ഘടകം
∙ ത്രെഡ് ഡിസൈൻ-ചില ത്രെഡ് ഡിസൈനുകൾ ഹൈഡ്രോപ്ലെയിനിങ്ങിന് സഹായകരമാകും.
∙ ടയർ സൈസ്-സർഫസ് ഏരിയ കൂടുന്നത് ഹൈഡ്രോപ്ലെയിനിങ് കുറയ്ക്കും.
∙ എയർ പ്രഷർ-ഓവർ ഇൻ ഫ്ളേഷൻ അക്വാപ്ലെയിനിങ്ങിന് സാധ്യത കൂട്ടും.
∙ ജലപാളിയുടെ കനം
∙ വാഹനത്തിന്റെ തൂക്കം- ഇതു കൂടുന്നതിനനുസരിച്ച് ഹൈഡ്രോ പ്ലെയിനിങ് കുറയും.
∙ റോഡ് പ്രതലത്തിന്റെ സ്വഭാവം-മിനുസവും ഓയിലിന്റെ സാന്നിധ്യവും ഹൈഡ്രോപ്ലെയിനിങ് വർധിപ്പിക്കും..
∙ നിയന്ത്രണം നഷ്ടമായാൽ
ഹൈഡ്രോപ്ലെയിനിങ് മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാൽ ഡ്രൈവർ ഉടൻ ആക്സിലറേറ്ററിൽനിന്ന് കാല് പിൻവലിക്കേണ്ടതും സഡൻ ബ്രേക്കിങ്ങും സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും ഒഴിവാക്കേണ്ടതുമാണ്.
ജലപാളി പ്രവർത്തനം (ഹൈഡ്രോപ്ലെയിനിങ്) തടയുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനം, വാഹനത്തിന്റെ വേഗം കുറയ്ക്കുക എന്നതു തന്നെയാണ്, പ്രത്യേകിച്ച് വെള്ളം കെട്ടിക്കിടക്കുകയും ഒഴുകുകയും ചെയ്യുന്ന റോഡുകളിൽ (നല്ല വേഗതയ്ക്ക് സാധ്യതയുള്ള ഹൈവേകളിലെ ചില ഭാഗത്തു മാത്രമുള്ള വെള്ളക്കെട്ട് വളരെയധികം അപകടകരമാണ്), കൂടാതെ ജലത്തിന്റെ സ്പിൽവേയ്ക്ക് സഹായിക്കുന്ന ത്രെഡ് പാസ്സേജുകൾക്കു തേയ്മാനം സംഭവിച്ച ടയറുകൾ ഒഴിവാക്കുക തന്നെ വേണം. ശരിയായി ഇൻഫ്ളേറ്റ് ചെയ്യുകയും നനഞ്ഞ റോഡിൽ ക്രൂസ് കൺട്രോൾ ഒഴിവാക്കുകയും ചെയ്യണം.

സ്ത്രീകൾക്ക് സഖിയായും തുണയായും സഖി വൺ സ്റ്റോപ്പ് സെൻറർ

സ്ത്രീകൾക്ക് സഖിയായും തുണയായും സഖി വൺ സ്റ്റോപ്പ് സെൻറർ

* 24 മണിക്കൂറും സേവനം ലഭ്യമാണ്

പ്രവർത്തനം മൂന്നാം വർഷത്തിലേക്ക് അടുക്കുമ്പോൾ അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അക്ഷരാർത്ഥത്തിൽ സഖിയാവുകയാണ് സഖി വൺസ്റ്റോപ്പ് സെൻ്റർ.സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ സംബന്ധിച്ച് അറിവുണ്ടെങ്കിലും
പലരും ഇക്കാര്യങ്ങൾ തുറന്നു പറയാറില്ല. ഇത്തരം സന്ദർഭങ്ങളിൽ വനിതകളുടെ കൂട്ടുകാരിയും വഴികാട്ടിയുമാകുകയാണ് വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കാക്കനാട് പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെൻ്റർ. ഇതിനോടകം നൂറിലധികം വനിതകൾക്കാണ് ഇവിടെ സേവനം ഒരുക്കിയത്.

* സേവനങ്ങൾ ഒരു കുടക്കീഴിൽ

ഗാർഹിക പീഡനം ഉൾപ്പടെ അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് വേണ്ട താമസവും കൗൺസിലിങ്ങും നിയമ സഹായങ്ങളും ഉൾപ്പടെയുള്ളവ ഒരു കുടക്കീഴിൽ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വൺ സ്റ്റോപ്പ് സെൻററുകളുടെ പ്രവർത്തനം. പ്രശ്നങ്ങളിൽ അടിയന്തിര ഇടപെടൽ നടത്തുന്ന വൺ സ്റ്റോപ്പ് സെൻ്ററിൽ എഫ്.ഐ.ആർ, എൻ.സി.ആർ, ഡി.ഐ.ആർ എന്നിവ ഫയൽ ചെയ്യുന്നതിനായി പൊലീസ്, വനിത സംരക്ഷണ ഓഫീസർ തുടങ്ങിയവരുടെ സേവനം ലഭിക്കും. വീഡിയോ കോൺഫറൻസ് മുഖേന മൊഴി കൊടുക്കാനുള്ള സൗകര്യവും ലഭ്യമാണ്.

താൽക്കാലിക അഭയം ആവശ്യമുള്ളവർക്ക് അഞ്ച് ദിവസം വരെയാണ് പാർപ്പിടമൊരുക്കുന്നത്. അടിയന്തിര സാഹചര്യങ്ങളിൽ കൂടുതൽ ദിവസത്തേക്ക് കൂടി താമസ സൗകര്യം ഒരുക്കും. തുടർന്നും ആവശ്യം വന്നാൽ സർക്കാർ, സന്നദ്ധ സംഘടനകളുടെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റും. ഒരേ സമയം അഞ്ച് പേരെ താമസിപ്പിക്കാനുള്ള സൗകര്യമാണ് 24 മണിക്കൂറും സേവനം ലഭിക്കുന്ന സഖി സെൻ്ററിലുള്ളത്.

* ഇത് വരെ 800 കേസുകൾ

2019 ഒക്ടോബർ അവസാനം ജില്ലയിൽ ആരംഭിച്ച സഖി വൺ സ്റ്റോപ്പ് സെന്ററിൽ ഇതു വരെ 800 കേസുകളാണ് ലഭിച്ചത്. ഇതിൽ 75 ശതമാനത്തിലധികം കേസുകളും തീർപ്പാക്കിയിട്ടുണ്ട്. ഭൂരിഭാഗം പരാതികളും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടതായിരുന്നു. നൂറിലധികം പേർക്കാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. ദൂരെ സ്ഥലങ്ങളിൽ നിന്ന് ഫോൺ മുഖേന പരാതി നൽകിയവർക്ക് ആവശ്യാനുസരണം പൊലീസ് സഹായവും ലീഗൽ സർവീസ് അതോറിറ്റി വഴി അതാത് പ്രദേശങ്ങളിൽ തന്നെ നിയമസഹായവും ലഭ്യമാക്കുന്നുണ്ട്.

* അഞ്ഞൂറിലധികം പേർക്ക് കൗൺസിലിംഗ്

സഖി വൺ സ്റ്റോപ്പ് സെൻ്ററിനെ സമീപിച്ച നൂറിലധികം പേർക്കാണ് പൊലീസ് സഹായം നൽകിയിട്ടുള്ളത്. 175 ൽ അധികം പേർക്ക് നിയമ സഹായവും അഞ്ഞൂറിലധികം ആളുകൾക്ക് കൗൺസിലിംഗും നൽകി. സെന്ററിൽ താമസ സൗകര്യം ലഭ്യമാക്കുന്നവർക്കായി ഏഴ് പൊലീസ് ഫെലിസിറ്റേഷൻ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്.

* പ്രവർത്തനം കേന്ദ്ര സംസ്ഥാന പങ്കാളിത്വത്തിൽ

ബലാത്സംഗം ഉൾപ്പടെയുള്ള ഗാർഹിക പീഡനങ്ങൾ, ലൈംഗിക അതിക്രമങ്ങൾ, സ്ത്രീധനം, ദുർമന്ത്ര വാദം, ശൈശവ വിവാഹം, മനുഷ്യ കടത്ത്, ലിംഗത്തിന്റെ പേരിൽ ഗർഭമലസിപ്പിക്കാനുള്ള ശ്രമങ്ങൾ, ആസിഡ് ആക്രമണങ്ങൾ, ദുരഭിമാനക്കൊല തുടങ്ങി സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ രാജ്യവ്യാപകമായി വർദ്ധിച്ചതോടെയാണ് കേന്ദ്ര സർക്കാർ സഖി വൺ സ്റ്റോപ്പ് സെൻ്ററുകൾ എന്ന ആശയത്തിലേക്ക് എത്തിയത്. കേന്ദ്ര സർക്കാരാണ് ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നത്. സംസ്ഥാന വനിത ശിശു വികസന വകുപ്പിൻ്റെ മേൽനോട്ടത്തിൽ സ്റ്റേറ്റ് നിർഭയ സെൽ നോഡൽ ഏജൻസിയായും ജില്ലാ കളക്ടർ അധ്യക്ഷനായുള്ള മാനേജിംഗ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് സെൻ്ററിൻ്റെ പ്രവർത്തനം .

* കുട്ടികൾക്കും സഖി

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് പുറമേ കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കും സെന്ററിനെ സമീപിക്കാവുന്നതാണ്. ശൈശവ വിവാഹം, കുട്ടികൾക്കെതിരായ പീഡനങ്ങൾ, പോക്സോ കേസുകൾ, ലഹരിമരുന്ന് കേസുകൾ എന്നിവയിലും സഖി നടപടികൾ സ്വീകരിക്കും. കുറ്റവാളികളെ നിയമത്തിന് മുൻപിൽ കൊണ്ട് വന്ന് ശിക്ഷ ഉറപ്പ് വരുത്തി സമൂഹത്തിന് ശക്തമായ മുന്നറിയിപ്പ് നൽകുക എന്ന ലക്ഷ്യം കൂടിയാണ് സഖിക്കുള്ളത്. മനുഷ്യക്കടത്ത്, ലിംഗവിവേചനം തുടങ്ങിയ വിഷയങ്ങളിലും പ്രശ്ന പരിഹാരത്തിനായി വൺ സ്റ്റോപ്പ് സെന്റർ കൂടെയുണ്ട്. മുഴുവൻ പെൺകുട്ടികൾക്കും 12 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും സഖി അഭയമൊരുക്കുന്നുണ്ട്.

* വൺ സ്റ്റോപ്പ് സെൻ്ററിലെ "കൂട്ടുകാർ"

സെൻറർ അഡ്മിനിസ്ട്രേറ്റർ, സൈക്കോ സോഷ്യൽ കൗൺസിലർ, കേസ് വർക്കർമാർ, ഐ.ടി സ്റ്റാഫ്, മൾട്ടി പർപ്പസ് ഹെൽപ്പർമാർ, സുരക്ഷാ ജീവനക്കാർ, പൊലീസ് ഫെലിസിറ്റേഷൻ ഓഫീസർമാർ തുടങ്ങിയവരാണ് സെന്ററുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, ഇവർക്ക് പുറമേ ആവശ്യഘട്ടങ്ങളിൽ ഡോക്ടർമാർ, വക്കീൽ, നിയമ വിദഗ്ധർ തുടങ്ങിയവരുടെയും സഹായം തേടുന്നു.

* സഖിയിലേക്ക് എത്തിച്ചേരാൻ

പൊതു പ്രവർത്തകർ, സന്നദ്ധ സംഘടനകൾ മുഖേനയും പൊലീസ്, വനിത സെൽ തുടങ്ങിയവ മുഖേനയുമാണ് കൂടുതൽ പേർ സഖിയിലേക്ക് എത്തുന്നത്. ഇതിനു പുറമേ കാക്കനാട് ചിൽഡ്രൻസ് ഹോം ക്യാമ്പിൽ പ്രവർത്തിക്കുന്ന സെന്ററിലേക്ക് നേരിട്ടും എത്താവുന്നതാണ്. താൽക്കാലിക അഭയം വേണ്ട സഹായം മാത്രം മതി എന്നാണെങ്കിൽ 8547710899 എന്ന ഫോൺ നമ്പർ മുഖേനയും ബന്ധപ്പെടാവുന്നതാണ്. വനിത സംരക്ഷണ ഓഫീസറുടെ നമ്പറായ 8281999057, വനിത ഹെൽപ്പ്ലൈൻ നമ്പറുകളായ 1091, 181 എന്നിവയും ഉപയോഗിക്കാവുന്നതാണ്.

296100574_421364426684150_2671310349386447245_n

ട്രെയിൻ യാത്രക്ക് പുറപ്പെടുകയാണോ ?

ട്രെയിൻ യാത്രക്ക് പുറപ്പെടുകയാണോ ?
ശ്രദ്ധിക്കൂ...
296100574_421364426684150_2671310349386447245_n
🚉 യാത്രക്കാർക്ക് ഏത് സമയത്തും എന്ത് സഹായവും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആധുനിക സംവിധാനങ്ങളോടു കൂടിയ കേരള റയിൽവേ പൊലീസിന്റെ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തനക്ഷമമാണ്.
🚉 യാത്രക്കിടയിൽ അടിയന്തിര സഹായത്തിനായി 112 എന്ന നമ്പറിലൂടെയോ, കേരള പൊലീസിന്റെ മൊബൈൽ ആപ്പായ POL-APP ലെ SOS ബട്ടണിലൂടെയോ നിങ്ങൾക്ക് പൊലീസിനെ ബന്ധപ്പെടാം.
🚉 റയിൽവേ സുരക്ഷയുടെ ഭാഗമായി MOP , BEAT ഡ്യുട്ടികൾക്ക് ലഭ്യമാക്കിയിട്ടുള്ള 70 ൽപ്പരം MDT ( Mobile Data Terminal ) ഡിവൈസുകളുടെ സഹായത്തോടെയാണ് റയിൽവേ പൊലീസിന്റെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
🚉 കൺട്രോൾ റൂമിൽ എത്തിച്ചേരുന്ന കോളുകളുടെ പ്രാഥമിക വിവര ശേഖരണത്തിന് ശേഷം വിവരം ഏറ്റവും അടുത്തുള്ള MDT ( Mobile Data Terminal ) മൊബൈൽ ഡിവൈസിലെ പ്രത്യേക ആപ്ലിക്കേഷനിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നു. സോഫ്റ്റ് വെയർ സഹായത്തോടെ ഈ MDT ഡിവൈസുകളുടെ ലൈവ് ലൊക്കേഷൻ ട്രാക്ക് ചെയ്യുകയും എത്രയും വേഗം പൊലീസ് എത്തുകയും ചെയ്യുന്നു.
🚉 ട്രെയിനിലുള്ളിലോ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിലോ റയിൽവേ ട്രാക്കുകളിലോ മറ്റ് റയിൽവേ പരിസരങ്ങളിലോ എന്ത് പ്രശ്നങ്ങൾ നേരിട്ടാലും യാത്രക്കാർക്ക് 112 ൽ ബന്ധപ്പെടാം.
🚉 കൂടാതെ 9846200100, 9846200150, 9846200180, 9497935859 എന്നീ നമ്പറുകളിലും പൊലീസ് സഹായത്തിനായി ബന്ധപ്പെടാം.
295871381_422673086553284_7945784504216127271_n

കുട്ടികളിലെ അമിത മൊബൈൽ ബ്രഭം നിങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടോ ?

295871381_422673086553284_7945784504216127271_n
കുട്ടികളിലെ അമിത മൊബൈൽ ഭ്രമം നിങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടോ ?

കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാനായി കേരള പോലീസ് ആരംഭിച്ച പദ്ധതിയാണ് ചിരി.

 

😊 ഇതുവരെ ചിരിയിലേക്ക് സഹായം ആവശ്യപ്പെട്ട് എത്തിയത് 31084 കോളുകൾ.
😊 ഇവയിൽ ഫോൺ അഡിക്ഷൻ, ഗെയിം അഡിക്ഷൻ, മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാത്തവ തുടങ്ങിയ ഡിസ്ട്രസ്സ് കോളുകൾ - 11003 കോളുകൾ
😊 ചിരി ഇടപെട്ട് രജിസ്റ്റർ ചെയ്യപ്പെട്ടത് ആറ് പോക്സോ കേസുകൾ.
😊 ചിരിയുടെ 9497900200 എന്ന ഹെല്പ് ലൈന് നമ്പരിലേക്ക് കുട്ടികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിളിക്കുന്നത് കുട്ടികള് മാത്രമല്ല, അധ്യാപകരും മാതാപിതാക്കളും മറ്റുള്ളവരും.
😊 മൊബൈല് ഫോണിന്റെ അമിതമായ ഉപയോഗം, കുട്ടികളുടെ ആത്മഹത്യാഭീഷണി, കുട്ടികളുടെ മാനസിക പ്രശ്നങ്ങള്, ഏറെ നാളത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിനായി മൊബൈൽ കൈകാര്യം ചെയ്തു ശീലിച്ച ശേഷം സ്‌കൂളിലെത്തിയ കുട്ടികളിൽ കണ്ടു വരുന്ന സ്വഭാവ വ്യതിയാനങ്ങൾ തുടങ്ങി കുട്ടികളുമായി ബന്ധപ്പെട്ട പലവിധ വിഷയങ്ങളിന്മേൽ ചിരി കോള് സെന്ററില് നിന്ന് പരിചയ സമ്പന്നരായ മന:ശാസ്ത്ര വിദഗ്ദ്ധരുടെ സേവനം അടിയന്തിരമായി ലഭ്യമാക്കുന്നു.
😊 മുതിര്ന്ന സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്, ഔര് റെസ്പോണ്സിബിലിറ്റി ടു ചില്ഡ്രന് പദ്ധതിയില് അംഗങ്ങളായ കുട്ടികള് എന്നിവരില് നിന്ന് തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്കിയ 300 ഓളം കുട്ടികളും ചിരി പദ്ധതിയിലെ വോളന്റിയര്മാരാണ്.
😊 സേവന തല്പരരും പരിചയ സമ്പന്നരുമായ മാനസികാരോഗ്യവിദഗ്ദ്ധര്, മന:ശാസ്ത്രജ്ഞര്, അധ്യാപകര് എന്നിവരുള്പ്പെടുന്ന വിദഗ്ദ്ധസമിതി ഇവര്ക്ക് മാര്ഗ്ഗനിര്ദ്ദേശങ്ങള് നല്കിവരുന്നു.
😊 കുട്ടികളുമായി ബന്ധപ്പെട്ട വിഷമങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ ? വിളിക്കൂ - 9497900200