മന്ത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിന്റെ വരുന്ന ഒരു വര്‍ഷത്തേയ്ക്കുള്ള പ്രവര്‍ത്തന അജണ്ടകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരോ വിഭാഗങ്ങള്‍ എവിടെയാണ് സ്ഥിതിചെയ്യുന്നതെന്ന് എളുപ്പത്തില്‍ മനസ്സിലാകുന്ന വിധം ഇന്ററാക്ടീവ് ഫെസിലിറ്റി മാപ് സംവിധാനം സ്ഥാപിക്കും. ആശുപത്രിയുടെ വിവിധ ഇടങ്ങളില്‍ കിയോസ്കുകള്‍ സ്ഥാപിക്കുകയും അതിലെ ബട്ടണ്‍ അമര്‍ത്തിയാല്‍ ഓരോ വിഭാഗത്തെക്കുറിച്ചും അറിയുന്ന വിധത്തിലാണ് ഈ സംവിധാനം രൂപകല്പന ചെയ്തിരിക്കുന്നത്.മെഡിക്കല്‍ കോളേജില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പുതിയ കാന്റീന് ആരംഭിക്കാനും യോഗത്തില്‍ തീരുമാനിച്ചു. യൂട്ടിലിറ്റി സ്റ്റോറും തുടങ്ങും.
മെഡിക്കല്‍ കോളേജില്‍ വിഷബാധയേറ്റ് വരുന്നവരുടെ സാമ്പിളുള്‍ പരിശോധിക്കാന്‍ ടോക്സിക്കോളജി ലാബ് സ്ഥാപിക്കും. ആവശ്യമായ റേഡിയോളജിസ്റ്റുകളെ നിയമിച്ച് അള്‍ട്രാ സൗണ്ട് സ്കാനിങ് സൗകര്യം 24 മണിക്കൂര്‍ ലഭ്യമാക്കും.
ആശുപത്രി ജീവനക്കാര്‍ക്ക് ബിഹേവിയര്‍ & മോട്ടിവേഷണല്‍ ട്രെയ്നിംങ് ആരംഭിക്കും.
ശ്രദ്ധയോടും, സൗമ്യമായും, കാര്യക്ഷമതയോടുകൂടിയും എങ്ങനെ പ്രവര്ത്തികാമെന്നത് സംബന്ധിച്ചാണ് പരിശീലനം നല്‍കുക. മെഡിക്കല്‍ കോളേജിലെ എല്ലാ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം കൊടുക്കും. എല്ലാ മാസവും രണ്ട് ക്ലാസ് വീതം ഉണ്ടാകും. ആശുപത്രിയുടെ സേവനം കൂടുതല്‍ മികച്ചാതാക്കുകയാണ് ലക്ഷ്യം.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫാര്‍മസി സ്റ്റോര്‍ തുടങ്ങാനും യോഗത്തില്‍ ധാരണയായി. പുതിയതായി 50 സ്റ്റാഫ് നഴ്സ്, 40 ക്ലീനിംങ് ജീവനക്കാർ എന്നിവർ ഉൾപ്പെടെ 160 പേരെ മെഡിക്കല്‍ കോളേജില്‍ നിയമിക്കും. എംപ്ലോയ്മെന്റ് എക്സചേഞ്ച് വഴിയായിരിക്കും നിയമനം. ആശുപത്രി വികസന സൊസൈറ്റി ജീവനക്കാരുടെ ശമ്പളം 2022 ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പത്ത് ശതമാനം വര്‍ദ്ധിപ്പിക്കാനും യോഗം തീരുമാനിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്ത ജിവനക്കാര്‍ക്ക് പ്യത്യേക തുക അനുവദിക്കാനും തീരുമാനിച്ചു.
മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സേവന നിരക്കുകളില്‍ കാലനുഗതമായ മാറ്റങ്ങള്‍ വരുത്തും. പേവാര്‍ഡ്, ആംബുലന്‍സ്, പാര്‍ക്കിംഗ് ( ഓട്ടോ, ടാക്സി) നിരക്കുകളില്‍ മാറ്റമില്ല. ഒ.പി ടിക്കറ്റ് നിരക്ക് 5 രൂപയായും, ബെഡ് ചാര്‍ജ്ജ് 20 രൂപയായും മാറ്റി നിശ്ചയിച്ചു.
ആശുപത്രിയുടെ വികസനത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും, കേരളത്തിലെ മികച്ച മെഡിക്കല്‍ കോളേജായി കളമശ്ശേരിയെ മാറ്റണമെന്നും മന്ത്രി പി. രാജീവ് യോഗത്തില്‍ നിർദേശിച്ചു. പുതിയ ആശുപത്രി വികസന സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ടു പോകണമെന്നും മൂന്ന് മാസത്തിലൊരിക്കല്‍ സൊസൈറ്റിയുടെ യോഗം ചേരാമെന്നും അദ്ദേഹം പറഞ്ഞു.
ഹൈബി ഈഡന് എം.പി, ജില്ലാ കള്ക്ടര് ജാഫര്‍ മാലിക്,മെഡിക്കല്‍ സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹന്‍, ആശുപത്രി വിസന സൊസൈറ്റി അംഗളായ പി.എം മുജീബ് റഹ്മാന്, സി.കെ പരീത്, എം.എ നൗഷാദ്, പി.എം.എ ലത്തീഫ്, പോള്‍ വര്‍ഗീസ്, കെ.എം.എ ജലീല്‍, അലോഷ്യസ് കൊള്ളാനൂര്‍, ജെസ്സല്‍ വര്‍ഗീസ്, റെജി. പി. ജോര്‍ജ്, കെ.കെ ജയപ്രകാശ്, ബേബി പാറേക്കാട്ടില്‍, കെ.പി ജേക്കബ്ബ്, പൗലോസ് മുടക്കുതല, കെ.ജെ അബ്ദുള്‍ സുധീര്‍, ടി.സി പ്രമോദ് കുമാര്‍, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഗീത നായര്‍ മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മെഡിക്കല്‍ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ സി.സി.എം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.